സത്യത്തില്‍ ഏറ്റവും ആദ്യം പറഞ്ഞു തുടങ്ങേണ്ടത് ഇവിടെ നിന്നാണ്, എന്റെ കോളേജ് ജീവിടത്തിന്റെ തുടക്കം. ആദ്യത്തെ ദിവസം കോളേജ് ബസ്സില്‍ കയറിയതു വളരെ പേടിച്ചാണ്. എങ്ങിനെയായിരിക്കും ഈ റാഗിങ്ങ് എന്നുള്ള പേടിയോടെയാണ് കയറിയതു. ബസ്സില്‍ കയറി നേരെ പുറകു സീറിലേക്ക് പോയിരുന്നു, തൊട്ടടുത്തായി നല്ല മീശയൊക്കെ വെച്ചിട്ടുള്ള ചേട്ടന്‍ ഇരിപ്പുണ്ട്. അയാള്‍ എന്റെ മുഖത്ത് നോക്കി ചിരിച്ചു, അപ്പോള്‍ ഏതായാലും പരിചയപെട്ടു, പേരു Austin, എന്നെ പോലെ തന്നെ first year ആണ്. ആ ഇരിപ്പും മട്ടും കണ്ടപ്പോ വലിയ പുള്ളിയന്നു വിചാരിച്ചു, വെറുതെ ബഹുമാനിച്ചു.
കുറച്ചു കഴിഞ്ഞപ്പോ വേറെ ഒരുത്തന്‍ വന്നു എന്റെ അടുത്തിരുന്നു, പേരു ശംഭു, First Year തന്നെയാ. അവന്റെ കണ്ണ്കണ്ടാല്‍ കള്ളുകുടിയനെ പോലെയുണ്ട്. അതികം അടുക്കണ്ട എന്നുറപ്പിച്ചു ഇരിക്കുമ്പോഴാ അവന്‍ BCA ആണെന്ന് പറയുന്നേ!. ദൈവമേ സ്വന്തം ക്ലാസ്സ്. എങ്കിലും അവനോടു ഒന്നും മിണ്ടാതെ ഇരുന്നു.
അങ്ങിനെ വണ്ടി "വെടിമറ" എത്തിയപ്പോ, മീനുവും വേറെ ഒരുത്തനും കയറി. (മീനു നെ ഞാന്‍ നേരത്തെ അറിയും, +2 ഞങ്ങള്‍ ഒരുമിച്ചായിരുന്നു). കൂടെ കയറിയവന്‍ ചുള്ളനാണ്, പക്ഷെ ഒറ്റനോട്ടത്തില്‍ മനസ്സിലാകും മണ്ടനാണെന്ന്. ഭാഗ്യം, കൂടെ നടക്കാന്‍ ഒരാളെ കിട്ടി. അല്ലങ്കില്‍ പരീക്ഷക്ക് തോക്കുമ്പോള്‍ ഞാന്‍ ഒറ്റപെട്ടു പോകും. പക്ഷെ അവന്റെ വീട് "വെടിമറ" ആണെന്ന് ഓര്‍ക്കുമ്പോള്‍ വണ്ട എന്നുകരുതി. പേരു ചോദിച്ചു അനീസ്.
പിന്നീടായിരുന്നു സീനിര്‍മാരുടെ കലാപരിപാടികള്‍, അല്ല ഞങ്ങളുടെ കലാപരിപാടികള്‍! ഞാന്‍ അങ്ങിനെ വിമാനം പറപ്പിച്ചോണ്ടിരിക്കുകയണ്. ആകെ ഒരു ചമ്മലോടെ തല ഉയര്‍ത്തി നോക്കുമ്പോഴാ "ദേ അവിടെ ഒരുത്തന്‍ ദോശ ചുടുന്നു, നമ്മുടെ വെടിമറക്കാരന്‍ ". ഓ സമാദാനമായി. ബാക്കിയുള്ളവര്‍ ചായതിളപ്പിക്കുന്നു പട്ടു പാടുന്നു എല്ലാം ചെയ്യുന്നു. എന്നെകൊണ്ട് വിമാനം ഓടിപ്പിക്കുന്ന സീനിറിന്റെ അച്ഛനെ മനസ്സില്‍ തെറി വിളിച്ചുകൊണ്ടു ഞാന്‍ വിമാനത്തിന്റെ gear മാറ്റി. അതുകഴിഞ്ഞ് ഞാനും ദോശ ഉണ്ടാക്കി.
അങ്ങിനെ ഒരുകണക്കിനു കോളേജ് എത്തി. ഒരു മരുഭുമി പോലത്തെ സ്ഥാലം. ഏതോ ഒരു സീനിര്‍ പറയുന്നതു കെട്ടു "മരുഭുമിയിലെ പെട്ടിക്കട".
പിന്നിടാ പെട്ടികടയയിരുന്നു മൂന്നു വര്‍ഷത്തോളം എന്റെ ലോകം, ഇതില്‍ പറയുന്ന എല്ലാവരുമായും നല്ല സൗഹൃദവും ഉണ്ടാക്കി. കുറചുകൂടി പൊട്ടന്മാരെ പിന്നീട് കണ്ടെത്തി, ഞങ്ങള്‍ ഒരു ടീം ആയി. അതും വിശലമയിട്ടു തന്നെ പറയാനുണ്ട്.

No comments:
Post a Comment