Tuesday, February 17, 2009

ഓരോ തെറ്റിധാരണകള്‍!

അങ്ങിനെ First Semester ക്ലാസ്സ് തുടങ്ങി. ക്ലാസ്സില്‍ 21 ആണുങ്ങളും 42 പെണ്ണുങ്ങളും. എനിക്കങ്ങിനെ 3rd ബെഞ്ചില്‍ ഒരു ചെറിയ സീറ്റ് കിട്ടിയപ്പോള്‍, പിന്നെ വേറെ ഒന്നും വിചാരിക്കാതെ ചാടിക്കയറി ഇരുന്നു. അച്ഛന്റെ 20,000 കളഞ്ഞിട്ടു കിട്ടിയ ഒരു സീറ്റ് ആണേ! തൊട്ടടുത്തു ശംഭും പിന്നെ ഒരു മസ്സൂം.

ഏറ്റവും മുന്‍പില്‍ ഒരു പ്രദേശം മുഴുവനും നിറഞ്ഞു ഒരുത്തന്‍ . അതിന്റെ അപ്പുറത്ത് അതിനെക്കാള്‍ കുറച്ചുംകൂടി വണ്ണം കുറഞ്ഞവന്‍, അതിനും അപ്പുറം ഒട്ടും വന്നമില്ലാത്തവന്‍ . ഒരുമാതിരി അസംബ്ലിക്ക് പൊക്കം അനുസരിച്ച് നിര്‍ത്തുന്നത് പോലെ. മുന്‍പില്‍ പഠിപ്പിസ്റ്റ് കളയിരിക്കുമല്ലോ, അതുകൊണ്ട് അതികം കാര്യമാക്കിയില്ല. പതിയെ അവന്മാരുമായി പരിചയപെട്ടു. വണ്ണംഉള്ളവന്‍ ഷുരൈഫ്, പിന്നെ അര്‍ഷാദ്, അടുത്തവന്‍ അഭിലാഷ്.

ആദ്യത്തെ Internal ടെസ്റ്റിന്റെ പേപ്പര്‍ കൊടുക്കുന്നു. ഷുരൈഫ് എന്ന് പറയുന്നവന് 50/50. "ദൈവമേ ഇവന്‍ ഇതെങ്ങിനെ വാങ്ങി", ഞാന്‍ എവിടെ പോട്ടോ അതോ പാസ്സകോ എന്ന് യാതൊരു ഉറപ്പില്ലാതെ ഇരിക്കുമ്പോഴാ അവന് 50. ഞാന്‍ മനസ്സില്‍ പറഞ്ഞു "Really Genius" ബുജി. അങ്ങിനെ എന്റെ പേപ്പര്‍ വിളിച്ചു തന്നു, "ഈശ്വര ടീച്ചര്‍ക്ക്‌ ഭ്രാന്തയതാണോ അതോ എനിക്ക് വട്ടയതാണോ" കാരണം എനിക്ക് 49.

പോകെ പോകെ അവന്മാരുമായി നല്ല ബന്ധമായി, അവസാനം ഞാനും ആദ്യത്തെ അല്ലങ്കില്‍ രണ്ടാമത്തെ ബെഞ്ചില്‍ ഇരിപ്പുതുടങ്ങി. കൂട്ടിനു അനീസ്, ശംഭു, അഭിലാഷ്, ഷുരൈഫ് പിന്നെ അര്‍ഷാദ്. കൂടുതല്‍ അടുതപ്പോഴാ ആരും ബുജികളല്ല. വെറുതെ മനുഷ്യനെ തെറ്റു ധരിപ്പിച്ചതാണ്. ഒരേ റേഞ്ച് ആടേ!

Saturday, February 14, 2009

"മരുഭുമിയിലെ പെട്ടിക്കട"

സത്യത്തില്‍ ഏറ്റവും ആദ്യം പറഞ്ഞു തുടങ്ങേണ്ടത് ഇവിടെ നിന്നാണ്, എന്റെ കോളേജ് ജീവിടത്തിന്റെ തുടക്കം. ആദ്യത്തെ ദിവസം കോളേജ് ബസ്സില്‍ കയറിയതു വളരെ പേടിച്ചാണ്. എങ്ങിനെയായിരിക്കും ഈ റാഗിങ്ങ് എന്നുള്ള പേടിയോടെയാണ് കയറിയതു. ബസ്സില്‍ കയറി നേരെ പുറകു സീറിലേക്ക് പോയിരുന്നു, തൊട്ടടുത്തായി നല്ല മീശയൊക്കെ വെച്ചിട്ടുള്ള ചേട്ടന്‍ ഇരിപ്പുണ്ട്. അയാള്‍ എന്റെ മുഖത്ത് നോക്കി ചിരിച്ചു, അപ്പോള്‍ ഏതായാലും പരിചയപെട്ടു, പേരു Austin, എന്നെ പോലെ തന്നെ first year ആണ്. ആ ഇരിപ്പും മട്ടും കണ്ടപ്പോ വലിയ പുള്ളിയന്നു വിചാരിച്ചു, വെറുതെ ബഹുമാനിച്ചു.

കുറച്ചു കഴിഞ്ഞപ്പോ വേറെ ഒരുത്തന്‍ വന്നു എന്റെ അടുത്തിരുന്നു, പേരു ശംഭു, First Year തന്നെയാ. അവന്റെ കണ്ണ്കണ്ടാല്‍ കള്ളുകുടിയനെ പോലെയുണ്ട്. അതികം അടുക്കണ്ട എന്നുറപ്പിച്ചു ഇരിക്കുമ്പോഴാ അവന്‍ BCA ആണെന്ന് പറയുന്നേ!. ദൈവമേ സ്വന്തം ക്ലാസ്സ്. എങ്കിലും അവനോടു ഒന്നും മിണ്ടാതെ ഇരുന്നു.

അങ്ങിനെ വണ്ടി "വെടിമറ" എത്തിയപ്പോ, മീനുവും വേറെ ഒരുത്തനും കയറി. (മീനു നെ ഞാന്‍ നേരത്തെ അറിയും, +2 ഞങ്ങള്‍ ഒരുമിച്ചായിരുന്നു). കൂടെ കയറിയവന്‍ ചുള്ളനാണ്, പക്ഷെ ഒറ്റനോട്ടത്തില്‍ മനസ്സിലാകും മണ്ടനാണെന്ന്. ഭാഗ്യം, കൂടെ നടക്കാന്‍ ഒരാളെ കിട്ടി. അല്ലങ്കില്‍ പരീക്ഷക്ക്‌ തോക്കുമ്പോള്‍ ഞാന്‍ ഒറ്റപെട്ടു പോകും. പക്ഷെ അവന്റെ വീട് "വെടിമറ" ആണെന്ന് ഓര്‍ക്കുമ്പോള്‍ വണ്ട എന്നുകരുതി. പേരു ചോദിച്ചു അനീസ്.

പിന്നീടായിരുന്നു സീനിര്‍മാരുടെ കലാപരിപാടികള്‍, അല്ല ഞങ്ങളുടെ കലാപരിപാടികള്‍! ഞാന്‍ അങ്ങിനെ വിമാനം പറപ്പിച്ചോണ്ടിരിക്കുകയണ്. ആകെ ഒരു ചമ്മലോടെ തല ഉയര്‍ത്തി നോക്കുമ്പോഴാ "ദേ അവിടെ ഒരുത്തന്‍ ദോശ ചുടുന്നു, നമ്മുടെ വെടിമറക്കാരന്‍ ". ഓ സമാദാനമായി. ബാക്കിയുള്ളവര്‍ ചായതിളപ്പിക്കുന്നു പട്ടു പാടുന്നു എല്ലാം ചെയ്യുന്നു. എന്നെകൊണ്ട് വിമാനം ഓടിപ്പിക്കുന്ന സീനിറിന്റെ അച്ഛനെ മനസ്സില്‍ തെറി വിളിച്ചുകൊണ്ടു ഞാന്‍ വിമാനത്തിന്റെ gear മാറ്റി. അതുകഴിഞ്ഞ് ഞാനും ദോശ ഉണ്ടാക്കി.

അങ്ങിനെ ഒരുകണക്കിനു കോളേജ് എത്തി. ഒരു മരുഭുമി പോലത്തെ സ്ഥാലം. ഏതോ ഒരു സീനിര്‍ പറയുന്നതു കെട്ടു "മരുഭുമിയിലെ പെട്ടിക്കട".

പിന്നിടാ പെട്ടികടയയിരുന്നു മൂന്നു വര്‍ഷത്തോളം എന്റെ ലോകം, ഇതില്‍ പറയുന്ന എല്ലാവരുമായും നല്ല സൗഹൃദവും ഉണ്ടാക്കി. കുറചുകൂടി പൊട്ടന്മാരെ പിന്നീട് കണ്ടെത്തി, ഞങ്ങള്‍ ഒരു ടീം ആയി. അതും വിശലമയിട്ടു തന്നെ പറയാനുണ്ട്‌.

Friday, February 13, 2009

ഒരു "System Software" Hour

അന്ന് രാവിലെ കോളേജ് ബസ്സില്‍ ചെന്നു ഇറങ്ങിയപ്പോള്‍ Shuraif ഒറ്റക്കു 4th ബസ്സില്‍ നിന്നും ഇറങ്ങി വരുന്നു, അല്ലങ്കില്‍ അച്ചു എന്ന് അറിയപ്പെടുന്ന Arshad ഉം കാണേണ്ടതാണ്. അപ്പോഴാ Shuraif പറയുന്നേ "അവന്റെ സ്റ്റോപ്പില്‍ ബസ്സ് എത്തിയപ്പോഴും അവന്‍ അവിടെ കിടക്കപായയില്‍ നിന്നും എഴുന്നേറ്റിട്ടില്ല". ഷുരൈഫ് ഫോണില്‍ വിളിച്ചു പൊക്കിയിട്ടുണ്ട്‌, ഇനിയെപ്പോ വരുവോ ആവോ.(അവനു എന്തും ആവാലോ! ഇക്ക അമേരിക്കയിലല്ലേ?) അപ്പോഴേക്കും ബെല്‍ അടിക്കുക്ന്നത് കേട്ടു, ക്ലാസ്സില്‍ കയറാതിരിക്കാന്‍ പറ്റില്ല കാരണം Shereena Miss ഞങ്ങളെ കണ്ടതാ. അങ്ങിനെ ഞങ്ങള്‍ ക്ലാസ്സില്‍ കയറി.

First Hour കഴിഞ്ഞപ്പോഴേക്കും അച്ചു വിളിച്ചു, അവന്‍ എവിടെയോ എത്തിയിട്ടുണ്ട് അവന് വേണ്ടി കത്ത് നില്‍ക്കണം. ഒരു കൂട്ടുകാരനു കമ്പനി കൊടുക്കാന്‍ ഞങ്ങള്‍ ആ hour കട്ട് ചെയ്തു. അതാ ഞങ്ങള്‍ തമ്മിലുള്ള സ്നേഹം! ഞങ്ങളുടെ ബാഗും മറ്റും എടുത്തു ലൈബ്രറിയില്‍ കയറി ഇരുന്നു. ഒരു മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അച്ചു എത്തി. അങ്ങിനെ Interval ആയി. പതിവു പോലെ അച്ചും അനീസും Juniors ന്റെ അടുത്തു പോയി, ഞങ്ങള്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു. ബെല്‍ അടിച്ചപ്പോഴാ മനസ്സിലാവുന്നെ അടുത്തത് സിന്ദു മിസ്സിന്റെ ക്ലാസ്സ് ആണു, കേട്ട പാതി അച്ചും അനീസും ക്ലാസ്സിന്റെ പരിസരത്ത് വരാതെ ഏതോ വഴിക്ക് പോയി. പാതിവില്ലാതെ ഷുരൈഫ്ഉം ശംഭും അഭിലാഷും ക്ലാസ്സില്‍ കയറാന്‍ പോണു. അറിയില്ല എന്താ സംഭവിച്ചെന്നു. ശംഭുന്റെ കാര്യം മാസ്സിലക്കാം, പക്ഷെ മറ്റേ രണ്ടെന്നതിനു എന്ത് പറ്റി. ഏതായാലും പോകാം എന്ന് കരുതി പതിയെ പുറത്തേക്ക് നോക്കിയപ്പോ ടീച്ചര്‍ വരുന്നു. ടീച്ചര്‍ മുന്നിലെ വാതിലിലൂടെ വന്നപ്പോള്‍ ഞാന്‍ പുറകു വാതിലിലൂടെ പോയി .

അങ്ങിനെ അനീസിനയൂം അച്ചുനെയുംആന്വേഷിക്കുനിടയില്‍ ചെന്നു പെട്ടത് ലീന മിസ്സിന്റെ മുന്‍പില്‍, ടീച്ചര്‍ ക്ലാസ്സില്‍ കയറാന്‍ പറഞ്ഞു. ഒരു ടീച്ചര്‍ അല്ലെ പറയുന്നേ, അല്ലന്കില്‍ internal mak ഉം കുറയും. ഒരക്ഷരം പറയാതെ ഞാന്‍ നേരെ ക്ലാസ്സിലേക്ക് കയറി.

ടീച്ചറിനോട് അനുവാദം ചോദിച്ചു ക്ലാസ്സില്‍ കയറുമ്പോള്‍ ഷുരൈഫ്ന്റെയും അഭിലഷിന്റെയും മുഖത്തൊരു കൊലച്ചിരി. ശംഭുവിനു പതിവുപോലെ നിസ്സഹായമായ ഒരു ചിരിയും. First ബഞ്ചില്‍ റസിയും നജയും പീപീയും അവരെ എഴുനെല്‍പ്പിച്ചു അവിടെ ഇരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ പരീക്ഷ അടുക്കുമ്പോള്‍ പഠിപ്പിച്ച്ചുതാരന്‍ അവരുതന്നെ വേണം അതുകൊണ്ട് ഒന്നും പറയാനാകാതെ കാലിയായി കിടന്ന 3rd ബഞ്ചില്‍ പോയിരുന്നു. മുന്‍പില്‍ ഷുരൈഫ്ഉം അഭിയും ജസിദും പുറകില്‍ ശ്രംഭും "ഷീമീര്‍" ഉം ഇരിക്കിന്നു. ഞാനാണെങ്കില്‍ 3rd ബെഞ്ചില്‍ തനിചിരിപ്പാ, കൂട്ടിനൊരു ബുക്ക് പോലുമില്ല. ബുക്കും ബാഗും ഒക്കെ ലൈബ്രറിയില്‍ നിന്നും എടുക്കാന്‍ മറന്നു.

എന്റെ ഒരുകാര്യം ഭയങ്കര മറവിയാ! ചോറും പത്രത്തിനു ഒന്നും സംഭവിക്കതിരുന്നാല്‍ മതി. പക്ഷെ ഒരു ബുക്കുമില്ലാതെ എങ്ങിനെ ഇരിക്കും. അഭിലഷിനോട് ചോദിക്കാമെന്ന് വിചാരിച്ചാല്‍ ആകെ ഒരു ബുക്ക് അവന്‍ കൊണ്ടു വരൂ. അവന്‍ LKG പഠികുമ്പോള്‍ വാങ്ങിയതാ ആ ബുക്ക്. അങ്ങിനെ ഷുരൈഫ്ന്റെ ഒരു ബുക്ക് വാങ്ങി ഇരിപ്പായി. കുറ്റം പറയരുതല്ലോ, അവിടെ അവിടെ കുറച്ചു ഒപ്പിട്ടു വെച്ചിട്ടുണ്ട് എന്നല്ലാതെ കാര്യമായിട്ട് ഒന്നും തന്നെ എഴുതിയിട്ടില്ല.

പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ വാതിലില്‍ ആരോ മുട്ടി. "ദേ അവരു രണ്ടും വരുന്നു". ആ രണ്ടു വളിച്ച മുഖങ്ങള്‍ എന്റെ ഇരുവശത്തായി ഇരുന്നു. അവന്മാരെ സാബു സര്‍ പൊക്കി, നേരെ ക്ലാസ്സില്‍ പറഞ്ഞുവിട്ടു. അനീസ് മതിലിനോട് ചെര്‍ന്ന വശത്തും അച്ചു ടീച്ചര്‍ നടക്കുന്ന വശത്തും ഇരുന്നു.

അനീസിനെ അവന്റെ പെണ്ണിന്റെ പേരു പറഞ്ഞു കളിയക്കിയപ്പോ അവനു ഇഷ്ടപെട്ടില്ല, തോളുകൊണ്ട് ആഞ്ഞു ഒരു ഇടി. എന്റെ ഭാഗത്താ തെറ്റ്, കയ്യാല പുറത്തെ തേങ്ങപോലെ അങ്ങോട്ടോ അതോ എങ്ങോട്ടോ എന്നിരുന്ന കാര്യത്തെ കുറിച്ചു കളിയാക്കാന്‍ പാടില്ലാലോ? ഇടി കൊണ്ടതും നേരെ അച്ചുന്റെ പുറത്തു ചെന്നു വീണു. അവന്‍ തിരിച്ചൊരു തള്ള്. അവന്മാര്‍ എന്നെ അങ്ങോട്ടും ഇങ്ങോട്ടും തള്ളികളിക്കുന്നു. അവസാനം ഒരൊറ്റ തള്ള് ഞാന്‍ അനീസിന് കൊടുത്തു, ദേ കിടക്കുന്നു അവന്‍ നിലത്തു. 'പട' 'പടെ' എന്ന് വീണു കിടപ്പുണ്ട്. ക്ലാസ്സില്‍ ഉള്ള എല്ലാവരും നോക്കി; ആര്‍ക്കും ഒന്നും മനസ്സിലായില്ല. എനിക്കാണേല്‍ ചിരി സഹിക്കാനും പറ്റുന്നില്ല. അച്ചുന്റെ മുഖതാണെങ്കില്‍ സാദാരണ കാണാറുള്ള മണ്ടന്‍ ചിരി മാത്രം. ടീച്ചര്‍നും ഒന്നും മനസ്സിലായില്ല, പക്ഷെ ഒരു തറപ്പിച്ചുള്ള നോട്ടം.

രണ്ടു നിമിഷത്തെ ഇടവേളക്ക് ശേഷം അനീസ് പതിയെ എഴുനേറ്റു, ഇലക്ഷന് ജയിച്ച ആളെ പോലെ അവന്‍ എല്ലാവരെയും കൈ വീശി ഞാന്‍ തന്നെയാ വീണത്‌ എന്നഭാവത്തില്‍ നിന്നു; ഈ സമയം ടീച്ചര്‍ ബോര്‍ഡില്‍ എഴുതുന്നതുകൊണ്ട് ടീച്ചര്‍ മാത്രം കണ്ടില്ല. ക്ലാസ്സില്‍ വളരെ ഉച്ചത്തിലുള്ള ഒരു ചിരി; പെട്ടന്ന് ടീച്ചര്‍ തിരിഞ്ഞു നോക്കി. അനീസ് ചാടി കയറി ഇരുന്നു. ടീച്ചര്‍ക്ക് എന്തോ തരികിട നടക്കുന്നു എന്ന് മനസ്സിലായി.

"ഞങ്ങളെ ഇപ്പൊ പുറത്താക്കും, ഇനിമേലാല്‍ ക്ലാസ്സില്‍ കയറരുത് എന്ന് പറയും" എന്നൊക്കെയുള്ള ആഗ്രഹമായി ഞങ്ങള്‍ ടീച്ചറിന്റെ മുഖത്തുനോക്കി. ക്ലാസ്സില്‍ ആകെ ഒരു ശാന്തത. അവസാനം ആ ശതത മുറിച്ചു ടീച്ചര്‍ ഉറക്കെ പറഞ്ഞു.

"ഷമീര്‍... STAND UP. ഇനിമേലാല്‍ എന്റെ ക്ലാസ്സില്‍ കയറരുത്"

ഞാന്‍ മുന്‍പേ പറഞ്ഞതു പോലെ അവന്‍ തൊട്ടു പുറകില്‍ ഇരിപ്പുണ്ടായിരുന്നു.

"ങേ, ഞാനോ " എന്നുചോദിച്ചു വളരെ സന്തോഷത്തില്‍ അവന്‍ പുറത്തെക്ക് പോയി.

ചിരിക്കണോ അതോ കരയണോ എന്നറിയാതെ ഞാനും അനീസും പരസപരം നോക്കി. ഒപ്പിച്ചതു മുഴുവന്‍ ഞങ്ങള്‍ ആണെങ്കിലും കിട്ടിയതു മുഴുവനും അവനാ. ഇങ്ങനെ ഒരു തമാശ സംഭവിച്ചതു കൊണ്ടാവാം ആ പിരിഡില്‍ ഞങ്ങക്ക് ഉറക്കമേ വന്നില്ല!