ഈ ഒരു സംഭവം ഇത്രക്കും ഹിറ്റ് ആകും ഞാന്‍ ഒരിക്കലും കരുതിയില്ല. ഇത് ഒരു സ്വയം കളിയാക്കല്‍ അല്ലങ്കില്‍ സെല്‍ഫ് ഗോള്‍ അടിക്കല്‍ ആണ്.
ഒരു ശനിയാഴ്ച അനീസും ഞാനും കൂടി സിനിമക്ക് പോകാന്‍ തീരുമാനിച്ചു. "മഞ്ഞുപോലെ ഒരു പെണ്‍കുട്ടി" എന്ന ഫിലിം ആ ആഴ്ച ആണു release ചെയ്തതു. ശംഭുവിനെ പോകാന്‍ വിളിച്ചപ്പോള്‍ അവന്‍ ഭയങ്കര ബിസി. കുറെ ഉറങ്ങി തീര്‍ക്കനുണ്ടാത്രേ. Internal exam നു ഹാളില്‍ ഇരുന്നു ഉറങ്ങുന്നത് കൊണ്ട് പകല്‍ സമയത്ത് വല്ലാതെ ഉറക്കം വരുമായിരുന്നു. എങ്കിലും ഞാനും അനീസും പോകാന്‍ തന്നെ തീരുമാനിച്ചു. ഉച്ചക്ക് ഒരുമണിക്ക് KSRTC സ്റ്റാന്‍ഡില്‍ കാണാം എന്നു പറഞ്ഞു. അവന്‍റെ കൃത്യനിഷ്ഠ നേരത്തെ അറിഞ്ഞിരുന്നിട്ടും ഞാന്‍ ഒരു മണിക്ക് തന്നെ എന്‍റെ വീട്ടില്‍ നിന്നും ഇറങ്ങിയത് എന്‍റെ തെറ്റാ. അങ്ങിനെ ഒന്നര ആയപ്പോള്‍ ഞാന്‍ സ്റ്റാന്‍ഡില്‍ എത്തി അവനെ വിളിച്ചു."ദേ ഇപ്പൊ വരാം" എന്നു പറയുന്നത് കേട്ടാല്‍ അറിയാം വീണ്ടും ഒരുമണിക്കൂര്‍ പിടിക്കും എന്നു. വേറെ വഴിഒന്നും ഇല്ലാത്തതു കൊണ്ട് അവിടെ തന്നെ watch ചെയ്തു നിന്നു (വായില്‍ നോക്കി നിന്നു എന്നു മലയാളത്തില്‍ ചിലര്‍ പറയും).
സമയം രണ്ടായി. അനീസിന്‍റെ പൊടി പോലും ഇല്ല. ഇതിനിടയില്‍ അനീസിന്‍റെ വാപ്പ പല പ്രാവശ്യം എന്നെ നോക്കുന്ന്തത് കണ്ടു. ഒരുമാതിരി കള്ളന്മാരെ നോക്കുന്നത് പോലെ. അനീസിന്‍റെ വാപ്പക്ക് അവന്‍റെ കൂട്ട്കാരെ നല്ല മതിപ്പാണ് എന്നു എനിക്ക് ആനോട്ടത്തില്‍ തന്നെ മനസ്സിലാക്കി. "ലോ ലവന്‍ ലങ്ങിനെ ആയിപ്പോയത്തിനു ഞങ്ങള്‍ എന്ത് ചെയ്യാനാ?".
ഇതിനിടയില്‍ ഒരു സായിപ്പും മദാമയും എന്‍റെ അടുത്ത് വന്നു ചെറായി beach ലേക്ക് പോകാനുള്ള വഴി ചോദിച്ചു. അവിടെ അത്രയും പേരുണ്ടായിരുന്നിട്ടും എന്‍റെ തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നു ആലോചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഒരുപക്ഷെ in-shirt ഒക്കെ ചെയ്തു നില്‍ക്കുന്ന നില്പ് കണ്ടിട്ടാവും അവര്‍ വിവരം ഉള്ളവനാണെന്ന് തെറ്റു ധരിച്ചിട്ടുണ്ടാവും. അതുകുഴപ്പം ഇല്ല, തിനുല്ലതുനു അവരെ കൊണ്ട് തന്നെ ഞാന്‍ അനുഭവിപ്പിച്ചു.
അവര്‍ ചോദിച്ച നിമിഷം തന്നെ ഐസ് ആയി പോകുന്നത് പോലെ തോന്നി. ചുറ്റും കൂടി നിന്നവര്‍ എല്ലാം ഞാന്‍ എന്താ പറയുന്നേ എന്ന് കേള്‍ക്കാനായി നില്‍ക്കുന്നു. ഞാനാണെങ്കില്‍ എന്താ പറയേണ്ടതെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ലാതെ നിന്നു വിറക്കുന്നു. രണ്ടു മൂന്ന് തവണ "ബ ബ " എന്നു തുടങ്ങാന്‍ ശ്രമിച്ചെങ്കിലും ഒന്നും പുറത്തേക്കു വന്നില്ല. എന്നോട് കാര്യം ചോദിച്ച സായിപ്പിന്റെ മുഖം കണ്ടപ്പോള്‍ എനിക്കു തന്നെ സങ്കടം തോന്നി. അവസാനം ഞാന്‍ പറഞ്ഞ dialog ആണു "this is not Cherai Beach, this is KSRTC stand". "Salt mango tree" എന്നു പറഞ്ഞ feeling ആണു തോന്നിയത്.
ഈ സംഭവം ഞാന്‍ അനീസിനോട് മാത്രം പറഞ്ഞിട്ടുള്ളൂ, പക്ഷെ എന്‍റെ class ഇല്‍ എല്ലാവര്‍ക്കും ഇക്കാര്യം അറിയാം. പിറ്റേ ദിവസം രാവിലെ തെന്നെ റസി എന്നോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു, പിന്നീടെന്നും ഒരു അവസരം കിട്ടിയാല്‍ അവള്‍ ഉള്‍പടെ എല്ലാവരും ഈകാര്യം കൊണ്ട് എനിക്കിട്ടു പണിയും. കേള്‍ക്കാതെ വേറെ വഴിയില്ലല്ലോ, എന്നാ ചെയ്യാനാ? ആ അനീസ് ഇത്രക്കും publicity കൊടുക്കും എന്നു എനിക്കു അറിയില്ലായിരുന്നു......

No comments:
Post a Comment